ലഡാക്കിലെ ഗല്‍വാനില്‍ ചൈനീസ് സൈന്യം ഇന്ത്യന്‍ അതിര്‍ത്തി കൈയ്യേറിയെന്ന് വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവന്നു. ശക്തമായ സേനാ സാന്നിധ്യം മേഖലയില്‍ വേണമെന്ന് ഇന്ത്യ തീരുമാനിച്ചു. തൊട്ടുപിന്നാലെ സൈനിക ടാങ്കുകള്‍ ഗല്‍വാനില്‍ വിന്യസിച്ചു. ഇരു സൈനികരും ചര്‍ച്ച ആരംഭിക്കാനിരിക്കെയാണ് ഒരു ഭാഗത്ത് ചൈനീസ് കൈയ്യേറ്റം നടക്കുന്നത്.